Psc News


കെല്‍ട്രോണില്‍ അവസരങ്ങളേറെ

കെല്‍ട്രോണില്‍  അവസരങ്ങളേറെപൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെല്‍ട്രോണ്‍) നിരവധി ഒഴിവുകള്‍. കേരളത്തിന് അകത്തും പുറത്തും നിയമനം പ്രതീക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിലാസം: www.keltron.org.
അസിസ്റ്റന്‍റ് മാനേജര്‍ (ഫിനാന്‍സ്)
ഒഴിവ്: ഒന്ന്, യോഗ്യത: എ.സി.എ, എ.സി.എസ്
ശമ്പള സ്കെയില്‍: 10625-250-11875-290 -3615-330-15925-370-19625.
പ്രവൃത്തി പരിചയം: അഞ്ചുവര്‍ഷം
ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്
അവസാന തീയതി: 06-02-13
പേജ് ലിങ്ക്: http://swg.keltron.org/Resume/online_appln.php?advcode=449
 ഡയറക്ടര്‍ -കെല്‍ട്രാക്
(കെല്‍ട്രോണ്‍ ടൂള്‍ റൂം റിസര്‍ച്
ആന്‍ഡ് ട്രെയ്നിങ് സെന്‍റര്‍)
ഒഴിവ്: ഒന്ന് (കോണ്‍ട്രാക്റ്റ്)
യോഗ്യത: മെക്കാനിക്കലിലോ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങിലോ ഫസ്റ്റ് ക്ളാസോടെ ബി.ടെക്/എം.ടെക്.
ശമ്പളം: 50,000-60,000
പ്രവൃത്തി പരിചയം: 10 വര്‍ഷം
ഉയര്‍ന്ന പ്രായപരിധി: 50 വയസ്സ്
അവസാന തീയതി: 06-02-13
പേജ് ലിങ്ക്: http://swg.keltron.org/Resume/online_appln.php?advcode=260
എക്സിക്യൂട്ടിവ് ഡയറക്ടര്‍
ഒഴിവ്: രണ്ട് (കോണ്‍ട്രാക്റ്റ്)
യോഗ്യത: മെക്കാനിക്കലിലോ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്ങിലോ ഫസ്റ്റ് ക്ളാസോടെ ബി.ടെക്/എം.ടെക്. എം.ബി.എ കൂടിയുള്ളത് അഭികാമ്യം.
ശമ്പളം: 60,000-70,000
പ്രവൃത്തി പരിചയം: 20-25 വര്‍ഷം
ഉയര്‍ന്ന പ്രായപരിധി: 55 വയസ്സ്
അവസാന തീയതി: 06-02-13
പേജ് ലിങ്ക്: http://swg.keltron.org/Resume/online_appln.php?advcode=259
അതത് മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാം.
സീനിയര്‍ എന്‍ജിനീയര്‍
ഒഴിവ്: 21
യോഗ്യത: ബി.ടെക്/ബി.ഇ
സീനിയര്‍ ഓഫിസര്‍
ഒഴിവ്: രണ്ട്
യോഗ്യത: എം.ബി.എ/എം.എസ്.ഡബ്ള്യൂ/ എം.എ
 
എന്‍ജിനീയര്‍
ഒഴിവ്: 25
യോഗ്യത: ബി.ടെക്/ബി.ഇ
എക്സിക്യൂട്ടിവ്
ഒഴിവ്: നാല്
യോഗ്യത: ബി.ടെക്/ബി.ഇ/എം.ബി.എ
സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍
ഒഴിവ്: നാല്
യോഗ്യത: ബി.ടെക്/ബി.ഇ/എം.സി.എ
ഓഫിസര്‍
ഒഴിവ്: നാല്
യോഗ്യത: എം.ബി.എ/എല്‍.എല്‍.ബി
വെല്‍ഫെയര്‍ ഓഫിസര്‍
ഒഴിവ്: ഒന്ന്
യോഗ്യത: എം.എസ്.ഡബ്ള്യൂ
ജി.ഐ.എസ് സ്പെഷലിസ്റ്റ്
ഒഴിവ്: ഒന്ന്
യോഗ്യത: ജി.ഐ.എസില്‍ പി.ജി ഡിപ്ളോമ
 
ടെക്നിക്കല്‍ അസിസ്റ്റന്‍റ്
ഒഴിവ്: 170
യോഗ്യത: മൂന്നു വര്‍ഷ മുഴുവന്‍ സമയ ഡിപ്ളോമ
പ്രൊജക്ട് അസോസിയേറ്റ്
ഒഴിവ്: ഒന്ന്
യോഗ്യത: എം.സി.എ
പ്രൊജക്ട് കോഓഡിനേറ്റര്‍
ഒഴിവ്: ഒന്ന്
യോഗ്യത: എം.എസ്സി ഇലക്ട്രോണിക്സ്
സിവില്‍ സൂപ്പര്‍വൈസര്‍
ഒഴിവ്: ഒന്ന്
യോഗ്യത: ഐ.ടി.ഐ/എന്‍.ടി.സി-ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)
ഡാറ്റ എന്‍ട്രി ഓപറേറ്റര്‍
ഒഴിവ്: 27
യോഗ്യത: ഐ.ടി.ഐ കോപ/പാസ്സ
ഓപറേറ്റര്‍/ടെക്നീഷ്യന്‍
ഒഴിവ്: 85
യോഗ്യത: ഐ.ടി.ഐ
സര്‍വീസ് ടെക്നീഷ്യന്‍
ഒഴിവ്: ഏഴ്
യോഗ്യത: ഐ.ടി.ഐ
മസ്ദൂര്‍/ഹെല്‍പ്പര്‍
ഒഴിവ്: നാല്
യോഗ്യത: എസ്.എസ്.എല്‍.സി
ബൈന്‍ഡര്‍
ഒഴിവ്: ഒന്ന്
യോഗ്യത: കെ.ഇ.ടി.ഇ (ബുക് ബൈന്‍ഡിങ്)
മൂന്നു വര്‍ഷം വരെ നീളുന്ന കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. പ്രവൃത്തി പരിചയം, ജോലിയുടെ സ്വഭാവം, ശമ്പള സ്കെയില്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക്http://swg.keltron.org/Resume/index_frst.php?aplnid=265 സന്ദര്‍ശിച്ച് അതത് തസ്തികയിലേക്കുള്ള ലിങ്കില്‍ ക്ളിക് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷയും അവിടെ കാണാം. അപേക്ഷിക്കേണ്ട അവസാന തീയതി: 31-01-13.
താഴെ പറയുന്ന തസ്തികകളിലേക്ക് ഫ്രഷേഴ്സിന് അപേക്ഷിക്കാം.
എക്സിക്യൂട്ടിവ്
ഒഴിവ്: ഒന്ന്
യോഗ്യത: ബി.ടെക്/ബി.ഇ/എം.ബി.എ
എന്‍ജിനീയര്‍
ഒഴിവ്: 42
യോഗ്യത: ബി.ടെക്/ബി.ഇ
ഓഫിസര്‍ (എച്ച്.ആര്‍)
ഒഴിവ്: ഒന്ന്
യോഗ്യത: എം.ബി.എ/എം.എസ്.ഡബ്ള്യൂ/എം.എ
ടെക്നിക്കല്‍ അസിസ്റ്റന്‍റ്
ഒഴിവ്: 41
യോഗ്യത: എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ മുഴുവന്‍ സമയ ഡിപ്ളോമ
ഓപറേറ്റര്‍/ടെക്നീഷ്യന്‍
ഒഴിവ്: 12
യോഗ്യത: ഐ.ടി.ഐ
മൂന്നുവര്‍ഷം വരെ നീളുന്ന കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തിലാണ് നിയമനം. എക്സിക്യൂട്ടിവിന് 30ഉം മറ്റു തസ്തികകളില്‍ 25ഉം വയസ്സാണ് ഉയര്‍ന്ന പ്രയപരിധി. സംവരണ വിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്. ജോലിയുടെ സ്വഭാവം, ശമ്പള സ്കെയില്‍ തുടങ്ങിയ വിശദവിവരങ്ങള്‍ക്ക്http://swg.keltron.org/Resume/index_gen_frst.php  സന്ദര്‍ശിച്ച് അതത് തസ്തികയിലേക്കുള്ള ലിങ്കില്‍ ക്ളിക് ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷയും അവിടെ കാണാം. അപേക്ഷിക്കേണ്ട അവസാന തീയതി: 30-01-13.
Ref:
http://www.madhyamam.com/news/210634/130127  28-01-2013

ടീബോര്‍ഡ് വിളിക്കുന്നു; കൂനൂരിലേക്ക്

01/19/2013 -
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ടീ ബോര്‍ഡ് ഓഫ് ഇന്ത്യ നീലഗിരി ജില്ലയിലെ കൂനൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫാക്ടറി അഡൈ്വസറി ഓഫിസര്‍
ഒഴിവുകളുടെ എണ്ണം: രണ്ട്, ശമ്പള സ്കെയില്‍: 15,600-39,100 രൂപ. പ്രവൃത്തി പരിചയം: 2-5 വര്‍ഷം. പ്രായം 35 വയസ്സില്‍ കവിയരുത് .സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കലിലോ ഇന്‍സ്ട്രുമെന്‍േറഷനിലോ ബിരുദം/അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ അഗ്രികള്‍ചര്‍ എന്‍ജിനീയറിങ് ബിരുദം (നാലു വര്‍ഷ കോഴ്സ്). ടീ/കോഫി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ടീ/കോഫി ഫാക്ടറിയിലോ സര്‍ക്കാര്‍ ലൈസന്‍സുള്ള ഫുഡ് പ്രോസസിങ് സ്ഥാപനത്തിലോ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
ഡെവലപ്മെന്‍റ് ഓഫിസര്‍
ഒഴിവുകളുടെ എണ്ണം: എട്ട്, ശമ്പള സ്കെയില്‍: 9,300-34,800 രൂപ. പ്രായം: 32 വയസ്സില്‍ കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. സയന്‍സ്/അഗ്രികള്‍ചര്‍ ബിരുദക്കാര്‍ക്ക് മുന്‍ഗണന. തേയില കൃഷി-ഉല്‍പാദന മേഖലയില്‍ പരിചയം അഭികാമ്യം.
അസിസ്റ്റന്‍റ് അക്കൗണ്ടന്‍റ്
ഒഴിവുകളുടെ എണ്ണം: ഒന്ന്, ശമ്പള സ്കെയില്‍: 9,300-34,000 രൂപ.  പ്രായം: 32 വയസ്സില്‍ കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കോമേഴ്സ് ബിരുദം. ടാലിയില്‍ അവഗാഹം വേണം.
സ്പെഷല്‍ ഗ്രേഡ് സ്റ്റെനോഗ്രാഫര്‍
ഒഴിവുകളുടെ എണ്ണം: ഒന്ന്, ശമ്പള സ്കെയില്‍ 9,300-34,800 രൂപ. പ്രായം 27നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവുണ്ട്.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. ഷോര്‍ട്ട്ഹാന്‍ഡ് മിനിറ്റില്‍ 120 വാക്കും ടൈപ് റൈറ്റിങ്ങില്‍ 40 വാക്കും ടൈപിങ് വേഗത വേണം. വിന്‍ഡോസ് 2007ല്‍ അവഗാഹമുണ്ടായിരിക്കണം. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വയം ഭരണാധികാര സ്ഥാപനത്തില്‍ സ്റ്റെനോഗ്രാഫറായി ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷാ ഫോറവും വിശദ വിവരങ്ങളും http://teaboard.gov.in/pdf/notice/TB_RecruitmentAD.pdf എന്ന വെബ്സൈറ്റ് അഡ്രസില്‍ ലഭിക്കും. ആര്‍. അംബലവന്‍, ഐ.എ.എ.എസ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ (സൗത് സോണ്‍), ടീ ബോര്‍ഡ് സോണല്‍ ഓഫിസ്, ക്ളബ് റോഡ്, കൂനൂര്‍-643101, നീലഗിരി, തമിഴ്നാട് എന്ന വിലാസത്തില്‍ ജനുവരി 25നകം അപേക്ഷിക്കണം.

KSRTC Reserve Conductor Short List





Kerala PSC Published KSRTC Reserve Conductor Probably List:




പി.എസ്.സി വിളിക്കുന്നു

120 തസ്തികകളില്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 31.12. 2012. അപേക്ഷിക്കേണ്ട അവസാന തീയതി: 06.02.2013. വെബ്സൈറ്റ്:www.keralapsc.org
മെഡിക്കല്‍ ഓഫിസര്‍ (നേത്ര, ആയുര്‍വേദ), അസിസ്റ്റന്‍റ് കമ്പയിലര്‍, വൊക്കേഷനല്‍ ടീച്ചര്‍, വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍, ഹൈസ്കൂള്‍ അസിസ്റ്റന്‍റ്, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് ഒന്ന്, രണ്ട്, ക്യുറേറ്റര്‍, ടെലഫോണ്‍ ഓപറേറ്റര്‍ കം റിസപ്ഷനിസ്റ്റ്, പ്യൂണ്‍/വാച്ച്മാന്‍, ക്ളര്‍ക്ക്/ടൈപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, വര്‍ക്ക് സൂപ്രണ്ട്, ലൈന്‍മാന്‍, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഉറുദു), യു.പി.സ്കൂള്‍ അസിസ്റ്റന്‍റ്, എല്‍.പി.സ്കൂള്‍ അസിസ്റ്റന്‍റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡ്രൈവര്‍, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് രണ്ട്, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍, ഓവര്‍സിയര്‍, ലക്ചറര്‍, ബൈന്‍ഡര്‍, ബോട്ട് ഡ്രൈവര്‍, സ്രാങ്ക് തുടങ്ങി 120 തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പി.എസ്.സി വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. അവര്‍ക്ക് യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗില്‍ ചെയ്തശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം.  സ്പെഷല്‍ റിക്രൂട്ടുമെന്‍്റുകള്‍ക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വികലാംഗര്‍ക്കും പട്ടികജാതി, വര്‍ഗക്കാര്‍ക്കും അത്തരം തസ്തികകളില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

http://www.madhyamam.com/news/208258/130111

Kerala PSC Secretariat Assistant Exam Notification Hall Ticket 2012-2013 Published- Cat 436/2012


 Kerala PSC Secretariat Assistant Exam Hall Ticket Issued


Click Here To Download Hall Ticket>>>>>>>




Kerala PSC Secretariat Assistant Exam Notification 2012-2013 Application Invited
Category No: 436/2012
Gazette Date: 31-08-2012
Scale of Pay: 13900-24040
Last Date: 05-09-2012



Click Here For Syllabus and Question Papers




Click Here To Download Hall Ticket>>>>>>>>>>


Applications are invited online only under One Time Registration System from qualified candidates for
appointment in the under mentioned post in Kerala Government Service. The Candidates shall apply for the post after registering through One Time Registration System. The Certificate verification of candidates will be
held at Kerala Public Service Commission District Offices. The verification is Scheduled to be over by November 2012. Candidates shall be present for the certificate verification at the centres allotted by the commission without fail. Verification of document is primarily the responsibility of the candidates. An OMR examination will be held in January 2013. The date of Examination will be published later.

 

മെന്‍ ഇന്‍ വൈറ്റ്


മെന്‍ ഇന്‍ വൈറ്റ്
ഇന്ത്യന്‍ നാവിക സേനയില്‍ ചേരുമ്പോള്‍ ഒരു ജോലിയേക്കാളുപരി മറ്റെന്തൊക്കെയോ നിങ്ങള്‍ നേടുന്നു. ജീവിതത്തിന്‍െറ വിവിധങ്ങളായ കൈവഴികളില്‍ നിങ്ങള്‍ക്കുള്ള യഥാര്‍ഥ കഴിവുകള്‍ പ്രകടിപ്പിച്ച് വിജയം വരിക്കാനുള്ള അവസരം കൂടിയാണിത്. സിവിലിയന്‍ ജീവിതത്തില്‍  സാധാരണമല്ലാത്ത സുരക്ഷിതത്വവും സൗകര്യവും നേവി ജോലി നേടിത്തരുന്നു.
സാഹസികതയും വെല്ലുവിളിയുമെല്ലാമാണ് നിരവധി പേരെ ഈ കരിയറിലേക്ക് ആകര്‍ഷിക്കുന്നത്. നിങ്ങളിലെ കഴിവുകളെ മനസ്സിലാക്കാനും  വ്യതസ്തങ്ങളായ അവസരങ്ങളിലൂടെ അത് പ്രാവര്‍ത്തികമാക്കാനും ഈ ജോലി സഹായിക്കും. സ്ഥിരമായ, മികച്ച ശമ്പളത്തിനു പുറമെ മറ്റു പലതുമുണ്ട് ഇവിടെ നേടാന്‍. ഇവിടെ നിന്ന് ലഭിക്കുന്ന പരിശീലനവും പരിചയവും നിങ്ങളുടെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിക്കുന്നു. മികച്ച സാമ്പത്തിക സുരക്ഷിതത്വവും സമാനതകളില്ലാത്ത കരിയര്‍ മികവും സ്വതന്ത്ര ജീവിതശൈലിയും വ്യക്തിത്വവികസനവുമെല്ലാം ഈ വെള്ളക്കുപ്പായത്തിനൊപ്പം കൂടെ വരും. ചെറുപ്രായത്തില്‍തന്നെ ഏറെ ഗൗരവതരമായ ഉത്തരവാദിത്തങ്ങള്‍ നാവികന്‍ കൈകാര്യം ചെയ്യും. ഒരു കപ്പലിന്‍െറ കൈകാര്യം മുതല്‍ വിമാനം പറത്തല്‍ വരെയും ഇതിലുള്‍പ്പെടും. മറ്റ് ഓഫിസ് ജോലികള്‍ക്കൊന്നുമില്ലാത്ത, കരിയറിലുടനീളം സ്പോര്‍ട്സും സാഹസിക വിനോദങ്ങളും സ്ഥിരമായ പ്രാക്ടീസ് ചെയ്യാന്‍ കഴിയുന്നതിലും ആനന്ദം മറ്റെന്തുണ്ട് ?. എവറസ്റ്റ് കീഴടക്കാനും തണുത്തുറഞ്ഞ അന്‍റാര്‍ട്ടിക്കന്‍ പര്യവേക്ഷണത്തിന്‍െറ ഭാഗമാവാനും മറ്റേതു ജോലിയിലൂടെയാണ് സാധിക്കുക. ഏറ്റവും തൂനതനമായ യന്ത്രങ്ങളും സാതേികവിദ്യകളുമായിരിക്കും നിങ്ങള്‍ നേവില്‍ കൈകാര്യം ചെയ്യുക. നാവികസേനയിലെ ജോലിയുടെ പ്രത്യേകതകള്‍ ഇനിയുമുണ്ട്:
* ലോകത്തെ അറിയാം
ലോകത്തെമ്പാടുമുള്ള തുറമുഖങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന  ഇന്ത്യന്‍ നേവിയുടെ കപ്പലുകളുടെ ഭാഗമായി നിങ്ങള്‍ക്കും ലോകസഞ്ചാരം നടത്താം.
* നേതൃത്വ അവസരങ്ങള്‍
നിങ്ങളുടെ പ്രകടനത്തെ ആശ്രയിച്ച് അനേകമ പേരുടെ സുരക്ഷിതത്വവും വിജയവും നിശ്ചയിക്കപ്പെടുന്ന അവസരങ്ങള്‍ ഏറെയുണ്ടാകും നേവിയില്‍. ഇവിടെ നിങ്ങളുടെ നതൃഗുണം പരീക്ഷിക്കപ്പെടുന്നു
*  ആരോഗ്യരക്ഷ
കുതിച്ചുയരുന്ന ചികില്‍സാചെലവും അതിനേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പ്രമീയിത്തിന്‍െറയും കാലത്ത്, മിലിട്ടറി ആശപത്രികള്‍ വഴി നാവികനും കുടുംബത്തിനും ലോകനിലവാരത്തിലുള്ള ചികല്‍സയാണ് നല്‍കുന്നത്.
* അവധിയും യാത്രാസൗജന്യവും
സെയ്ലര്‍മാര്‍ക്കും ഓഫിസര്‍മാര്‍ക്കുമെല്ലാം ഇഷ്ടംപോലെ അവധി സൗകര്യമുണ്ട്. സെയലര്‍ക്ക് 60 ദിവസത്തെ വാര്‍ഷിക അവധിയും 30 ദിവസ കാഷ്വല്‍ ലീവും ഉണ്ടാകും. ഓഫിസര്‍മാര്‍ക്ക് 60 ദിവസത്തെ വാര്‍ഷിക അവധിയും 20 ദിവസ കാഷ്വല്‍ ലീവുമാണുള്ളത്. ഓഫിസര്‍മാര്‍ക്കും കുടുംബത്തിനും വര്‍ഷത്തിലൊരിക്കല്‍ റെയില്‍/വിമാന യാത്രാടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇതിനു പുറമെ നിരക്കളിവില്‍ ആറ് ട്രെയിന്‍ യാത്രാ സൗകര്യവുമുണ്ട്. സെയ്ലര്‍മാര്‍ക്ക് ട്രെയിന്‍ യാത്രാസൗജനവുമുണ്ട്.
* ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
നാമമാത്രമായ മാസ പ്രീമയം അടച്ചുകൊണ്ട് ഏറ്റവും മികച്ച ലൈഫ് ഇന്‍ഷുറന്‍സ് പോളിസി
* വിനോദ സൗകര്യങ്ങള്‍
സൗജന്യവും നാമമാത്ര നിരക്ക് ഈടാക്കിയുമുള്ള നിരവധി വിനോദോപാധികള്‍ ലഭ്യമാണ്
* താമസസൗകര്യം
എല്ലാവിധ ആധുനിക സൗകര്യങ്ങളും ലഭ്യമായ താമസസമുച്ചയങ്ങള്‍ നല്‍കപ്പെടുന്നു നീന്തല്‍കുളം മുതല്‍ ജംനേഷ്യം വരെ ഇവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ടാകും.
* വസ്ത്രം
സൗജന്യ യൂനിഫോമും ഇത് പരിപാലിക്കാന്‍ അലവന്‍സും
* റേഷന്‍
ഓഫിസര്‍മാര്‍ക്കും സെയ്ലര്‍മാര്‍ക്കും സൗജന്യറേഷന്‍ നല്‍കും.
* നേവല്‍ ഭവന പദ്ധതി
പ്രമുഖ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് നേവി ഭവന പദ്ധതികള്‍ നടപ്പാക്കുന്നു. റിട്ടയര്‍മെന്‍ിന് ശേഷം താമസിക്കാന്‍ ഈ പദ്ധതിപ്രകാരം അപാര്‍ട്ട്മെന്‍റുകള്‍ ലഭ്യമാക്കുന്നു.
ആര്‍ക്കൊക്കെ ചേരാം
പതിനാറര മുതല്‍ 27 വയസ്സു വരെ പ്രായമുള്ളവര്‍ക്കായി വിവിധ അവസരങ്ങള്‍ നാവികസേനയിലുണ്ട്. പ്ളസ്ടു മുതല്‍ ബിരുദാനന്തര ബിരുദം വരെ വിവിധ തസ്തികകള്‍ക്കായി യോഗ്യതാ മാനദണ്ഡങ്ങളുമുണ്ട്. നിശ്ചിത കാലയളവു മാത്രം സേവനം ചെയ്യാവുന്ന ഷോര്‍ട്ട് സര്‍വീസ് കമീഷന്‍, സര്‍വീസ് ചട്ടങ്ങള്‍ക്കനുസരിച്ച് കാലാവധി പൂര്‍ത്തിയാക്കാവുന്ന പെര്‍മനന്‍റ് കമീഷന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. നേവി റിക്രൂട്ട്മെന്‍റ് വിജ്ഞാപനങ്ങള്‍ എംപ്ളോയ്മെന്‍റ് ന്യൂസ് വഴിയും ദേശീയ, പ്രാദേശിക പത്രമാധ്യമങ്ങള്‍ വഴിയും പരസ്യം ചെയ്യും.
ഓഫിസര്‍ എന്‍ട്രി
ഓഫിസര്‍ എന്‍ട്രിയില്‍ പെര്‍മനെന്‍റ് കമ്മീഷനിലേക്ക് നാഷനല്‍ ഡിഫന്‍സ് അക്കാദമി (NDA) പ്ളസ്ടു/ ഇന്ത്യന്‍ നേവല്‍ അക്കാദമി കേഡറ്റ് എന്‍ട്രി/ CDSE (Graduate) വഴിയുള്ള പ്രവേശനത്തിന് യു.പി.എസ്.സിയുടെ എഴുത്തുപരീക്ഷയും ഉതിനുശേഷം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (SSB) നടത്തുന്ന ഇന്‍റര്‍വ്യൂവുമുണ്ടാകും.
ഇതിനു പുറമെയുള്ള പെര്‍മനന്‍റ് കമ്മിഷന്‍, ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ എന്‍ട്രികള്‍ക്ക് എഴുത്തുപീരക്ഷ ഉണ്ടാവില്ല. നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും  അപേക്ഷകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുക. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇത്. അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള അംഗീകൃത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ക്ക് വേണം. ആവശ്യപ്പെടുന്ന ഇവയുടെ മുറക്ക് ഒറിജിനല്‍/ അറ്റസ്റ്റഡ് കോപ്പി ഹാജരാക്കുകയും വേണം. നിര്‍ദിഷ്ട മാനദണ്ഡമനുസരിച്ചുള്ള ശാരീരിക/മാനസിക ആരോഗ്യം നിര്‍ബന്ധമാണ്. സ്പോര്‍ട്സ്, നീന്തല്‍ മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള മികവ് എന്നിവ അഭികാമ്യയോഗ്യതയാണ്.
വനിതാ എന്‍ട്രി
നേവല്‍ ആര്‍കിടെക്ട്, ലോ, ലോജിസ്റ്റിക്സ്, എ.ടി.സി, ഏവിയേഷന്‍ (ഒബ്സര്‍വര്‍), എജുക്കേഷന്‍ബ്രാഞ്ചുകള്‍ എന്നിവകളില്‍ വനിതകള്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (SSC) ആയി നിയമനം നല്‍കുന്നു. നേവല്‍ ആര്‍കിടെക്ട്, ലോ, എജുക്കേഷന്‍ എന്നിവയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മെറിറ്റും ഒഴിവും അനുസരിച്ച് പെര്‍മനന്‍റ് കമ്മിഷന്‍ ആയി സര്‍ക്കാര്‍ നിയനം നല്‍കാറുണ്ട്.
വിവിധ ബ്രാഞ്ചുകള്‍
1. എക്സിക്യൂട്ടിവ് എന്‍ട്രി:
എക്സിക്യൂട്ടിവ് ബ്രാഞ്ചിലുള്ള ഓഫിസര്‍മാര്‍ക്ക് ഷിപ്, എയര്‍ക്രാഫ്റ്റ്, കമാന്‍ഡ്, സബ്മറൈന്‍ എന്നിവയുടെയെല്ലാം ചുമതല വഹിക്കാം. എക്സിക്യൂട്ടിവ് ബ്രാഞ്ചിലുള്ളവര്‍ക്ക് സ്പെഷലൈസ് ചെയ്യാവുന്ന മേഖലകള്‍: ഗണ്ണറി & മിസൈല്‍സ്, നാവിഗേഷന്‍ ആന്‍ഡ് ഡയറക്ഷന്‍, ആന്‍റി സബ്മറൈന്‍ വാര്‍ഫെയര്‍, കമ്യൂണിക്കേഷന്‍സ്, പൈലറ്റ്, ഒബ്സര്‍വര്‍, സബ്മറൈന്‍, ഹൈഡ്രോഗ്രഫി, ഡൈവിങ്. ഇതിനു പുറമെ, ലോ, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ലോജിസ്റ്റിക്സ് എന്നീ കേഡറുകളിലും എക്സ്ിക്യൂട്ടിവ് ബ്രാഞ്ചിലുള്ളവരെ പരിഗണിക്കും. എക്സിക്യൂട്ടിവ് ബ്രാഞ്ചിലെ വിവിധ തസ്തികകള്‍: ഹൈഡ്രോഗ്രാഫിക് ഓഫിസര്‍, നേവല്‍ ആര്‍മമെന്‍റ് ഇന്‍സ്പെക്ഷന്‍ ഓഫിസര്‍, പ്രവോസ്റ്റ് ഓഫിസര്‍, പൈലറ്റ് ഓഫിസര്‍, ഒബ്സര്‍വര്‍ ഓഫിസര്‍, സബമറൈന്‍ ഓഫിസര്‍, ഡൈവിങ് ഓഫിസര്‍, ലോജിസ്റ്റിക്സ് ഓഫിസര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,
2. എന്‍ജിനീയറിങ് ബ്രാഞ്ച്: അത്യന്താധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലും കപ്പലുമെല്ലാം ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് എന്‍ജിനീയര്‍ ഓഫിസറുടെ ചുമതല. നേവല്‍ ഡോക്ക്യാര്‍ഡിലും ഉല്‍പാദന യൂനിറ്റുകളിലും  ഇവര്‍ സേവനമുഷ്ഠിക്കും.
എന്‍ജിനീയറിങ് ബ്രാഞ്ചുകാര്‍ക്ക് നേവല്‍ ആര്‍കിടെക്ട് വിങ്ങിലും ചേരാം. നേവല്‍ വെസ്സലുകളുടെ ഡിസൈന്‍, നിര്‍മാണം, ഗുണപരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം ഇവരുടെ ചുമതലയാണ്. അര്‍ഹരായവര്‍ക്ക് ഉന്നതപഠനത്തിനുള്ള അവസരവും ലഭിക്കും. എന്‍ജിനീയറിങ് ബ്രാഞ്ചിലെ വിവിധ തസ്തികകള്‍: എന്‍ജിനീയറിങ് ജനറല്‍ സര്‍വീസ് ഓഫിസര്‍, നേവല്‍ കണ്‍സ്ട്രക്ഷന്‍ ഓഫിസര്‍, സബ്മറൈന്‍ എന്‍ജിനീയര്‍ ഓഫിസര്‍.
3. ഇലക്ട്രിക്കല്‍ ബ്രാഞ്ച്: കപ്പലുകളും വിമാനങ്ങളുമെല്ലാം ഏറ്റവും ഉയര്‍ന്ന നിലവാരത്തി പ്രവര്‍ത്തിക്കാനാവശ്യമായ പരിപാലനം നടത്താന്‍ ചുതലപ്പെട്ട വിഭാഗമാണിത്. അര്‍ഹരായവര്‍ക്ക് പി.ജി തലം വരെ ഉപരി പഠനത്തിനും അവസരമുണ്ടാകും. ഇലക്ട്രിക്കല്‍ ബ്രാഞ്ചിലെ വിവിധ തസ്തികകള്‍: ജനറല്‍ സര്‍വീസ്, സബ്മറൈന്‍ ഇലക്ട്രിക്കല്‍ ഓഫിസര്‍.
4. എജുക്കേഷനല്‍ ബ്രാഞ്ച്: നേവല്‍ ഓഫിസര്‍മാരെയും സെയ്ലര്‍മാരെയും പരിശീലിപ്പിക്കാന്‍ ചുമതലപ്പെട്ട ബ്രാഞ്ച്. നേവിയുടെ എല്ലാ ബ്രാഞ്ചുകളിലുമുള്ളവരെ പരിശീലിപ്പിക്കാനാവശ്യമായ അറിവ് നേടിയവരാണ് ഈ വിഭാഗം. പ്രത്യേക വിഭാഗത്തില്‍ കൂടുതല്‍ വിദഗ്ധരായ സ്പെഷലിസ്റ്റുകളും ഇതുലുണ്ടാകും.
5. മെഡിക്കല്‍: മെഡിക്കല്‍ ബിരുദക്കാര്‍ക്ക് കരിയര്‍ വികസനത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച അവസരങ്ങളിലൊന്ന് സൈനികമെഡിക്കല്‍ സര്‍വീസുകളിലാണ്. കേന്ദ്ര സര്‍ക്കാറില്‍ ഗ്രൂപ്പ് എ ഗസറ്റഡ് തസ്തികയാണിത്. പെര്‍മനെന്‍റ്, ഷോര്‍ട്ട് സര്‍വീസ് കമ്മിഷനുകള്‍ മെഡിക്കല്‍ സര്‍വീസ് ബ്രാഞ്ചിലുണ്ട്.
ഏഴിമല നാവിക അക്കാദമി
ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ പരിശീലനകേന്ദ്രമായ ഏഴിമല കേരളത്തിന്‍െറ കൂടി അഭിമാനമാണ് കണ്ണൂരിലെ ഏഴിമലയില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിയില്‍ നാവികസേനയില്‍ പുതുതായി തെരഞ്ഞെടുക്കുന്ന എല്ലാ വിഭാഗം ഓഫിസര്‍മാര്‍ക്കും അടിസ്ഥാന പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. ഇവിടത്തെ ഏറ്റവും നൂതനമായ പരിശീലന സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിലൂടെ സൈനികപരമായ കഴിവുകള്‍ക്കൊപ്പം വ്യക്തപരമായ വികാസവും സാധ്യമാവും.
സെയ് ലര്‍ എന്‍ട്രി
നാവികസേനയുടെ ആയുധങ്ങള്‍, സെന്‍സറുകള്‍, പ്രൊപല്‍ഷന്‍ മെഷിനറി തുടങ്ങിയവയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും സെയ്ലര്‍മാരാണ്. കപ്പലുകളിലും മുങ്ങിക്കപ്പലുകളിലുമായി രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്യാം. സെയ്ലര്‍ സര്‍വീസിനുഷേശം വിരമിക്കുന്നവര്‍ക്ക് സിവില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ‘പ്രീ റിലീസ്’ പരിശീലനവും നല്‍കാറുണ്ട്.  വിവിധ സെയ്ലര്‍ ബ്രാഞ്ചുകള്‍  ഇനി പറയുന്നു:
1. ഇലക്ട്രിക്കല്‍ ബ്രാഞ്ച്: നേവിയുടെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പരിപാലനവും. കപ്പലുകളിലും മുങ്ങിക്കപ്പലുകളിലുമെല്ലാം സേവനമനുഷ്ഠിക്കാം.
2. എന്‍ജിനീയറിങ് ബ്രാഞ്ച്: സേനയുടെ പ്രോപല്‍ഷന്‍, ഓക്സിലറി സംവിധാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന്‍െറ ചുമതല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് കെമിക്കല്‍, ആണവ, ബയോളജിക്കല്‍ യുദ്ധമുന്നണയിലെ പ്രവര്‍ത്തനത്തിനുള്ള പരിശീലനവം ലഭിക്കും.
3. ഏവിയേഷന്‍ ബ്രാഞ്ച്: സേന ഉപയോഗിക്കുദ്ദ വിവിധതരം എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ട മറ്റു ചില ജോലികളും ഈ വിഭാഗത്തിന് ചെയ്യാനുണ്ട്. ഇതിന് പ്രത്യേക അലവന്‍സുമുണ്ടാകും.
4. സബ്മറൈന്‍ ബ്രാഞ്ച്: ഏറെ സാഹസികതയും അഭിമാനവും അനുഭവപ്പെടുന്ന ഈ സവിശേഷബ്രാഞ്ചിലുള്ള സെയ്ലമാര്‍ക്ക് മുങ്ങിക്കപ്പലുകളുടെ ചുമതലയാണ് നിര്‍വഹിക്കാനുള്ളത്. മികച്ച പ്രെഫഷനല്‍, ശാരീരിക മികവ വേണ്ട ഈ വിഭാഗത്തിലെ പടയാളികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.
5. മെഡിക്കല്‍ ബ്രാഞ്ച്: നേവല്‍ ഹോസ്പിറ്റില്‍ സര്‍വീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നവര്‍ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരായിരിക്കും.
സെയ്ലര്‍ എന്‍ട്രിയിലെ വിവിധ തസ്തികകള്‍:
* ആര്‍ട്ടിഫൈസര്‍ അപ്രന്‍റിസ് -പ്രായം 17-20 വയസ്സ്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. യോഗ്യത: 1. 12ാം ക്ളാസ് ജയം/ തത്തുല്യം. ആവശ്യമായ ശാരീരിക യോഗ്യത വേണം.
* സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്- പ്രായം 17-21 വയസ്സ്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. യോഗ്യത: 1. 12ാം ക്ളാസ് ജയം/ തത്തുല്യം.
* മെട്രിക് റിക്രൂട്ട് ആന്‍ഡ് നോണ്‍ മെട്രിക് റിക്രൂട്ട് - പ്രായം 17-21 വയസ്സ്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം. യോഗ്യത: 1. 12ാം ക്ളാസ് ജയം/ തത്തുല്യം.
* മ്യൂസീഷ്യന്‍-സംഗീതവാസന വേണം. വിവിധ സംഗീത ഉപകരണങ്ങളിലുള്ള വൈദഗ്ധ്യം. പ്രായം 17-21 വയസ്സ്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കാണ് അവസരം.

DISCLAIMER

The information contained in this website is for general information purposes only. The information is provided by This Website and while we endeavor to keep the information up to date and correct, we make no representations or warranties of any kind, express or implied, about the completeness, accuracy, reliability, suitability or availability with respect to the website or the information, products, services, or related graphics contained on the website for any purpose.

Any reliance you place on such information is therefore strictly at your own risk. In no event will we be liable for any loss or damage including without limitation, indirect or consequential loss or damage, or any loss or damage whatsoever arising from loss of data or profits arising out of, or in connection with, the use of this website. Through this website you are able to link to other websites which are not under the control of this website


We have no control over the nature, content and availability of those sites. The inclusion of any links does not necessarily imply a recommendation or endorse the views expressed within them. Every effort is made to keep the website up and running smoothly.

However, This website
takes no responsibility for, and will not be liable for, the website being temporarily unavailable due to technical issues beyond our control.